നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 36-ാമത് ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 36-ാമത് ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

അലന്‍ ചെന്നിത്തല

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 36-ാമത് ഫാമിലി കോണ്‍ഫറന്‍സി നോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിമായി തുടക്കം കുറിച്ചു. നവംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ സുവനീര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകളുടെയും കുടുംബങ്ങളുടെയും വിശ്വാസജീവിതവും അനുഭവങ്ങളും ഓര്‍മ്മകളും ഒരുമിച്ചുചേര്‍ക്കുന്ന ഒരു ചരിത്രരേഖയായി സുവനീര്‍ മാറുമെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത് കൊണ്ട് മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പ്രത്യാശ പ്രകടിപ്പിച്ചു. 36-ാമത് ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ ഡിജിറ്റല്‍ ലിവിങ് സുവനീര്‍ എന്ന തലത്തില്‍കൂടി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നതായി കണ്‍വീനര്‍ ജോണ്‍ വര്‍ഗീസ് (ജോജി) തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷോണ്‍ തോമസില്‍ നിന്നും ആദ്യ പരസ്യം സ്വീകരിച്ചു കൊണ്ട് തിരുമേനി സുവനീര്‍ പ്രസിദ്ധീകരണത്തിനായുള്ള ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു . തുടര്‍ന്ന് വര്‍ഗീസ് എബ്രഹാം(രാജു), മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ജയ വര്‍ഗീസ് എന്നിവരും അതില്‍ പങ്കാളികളായി.

36-ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോയും ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പ്രകാശനം ചെയ്തു. റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റി ട്രഷറര്‍ വിനോദ് തോമസ് ഫാമിലി കോണ്‍ഫറന്‍സ് ലോഗോയും പഠന വിഷയവും സദസിന് പരിചയപ്പെടുത്തി. ഫാമിലി കോണ്‍ഫറന്‍സ് കോ-കണ്‍വീനര്‍ അലന്‍ ജി ജോണ്‍ കോണ്‍ഫറന്‍സ് വിശദാംശങ്ങള്‍ നല്‍കി. റവ. പി ചാക്കോയുടെ പ്രാരഭ പ്രാര്‍ത്ഥന യോടെ ആരംഭിച്ച സമ്മേളനത്തില്‍ റവ. സാന്‍ജോ പി വര്‍ഗീസ് സമാപന പ്രാര്‍ത്ഥനയും, സുവനീര്‍ കോ-കണ്‍വീനര്‍ ബോബന്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. ഡിട്രോയിറ്റ് മാര്‍തോമ ഇടവക വികാരി റവ. ജോബിന്‍ ജോസ് ആശംസകള്‍ അറിയിച്ചു. സിമി വര്‍ഗീസ് എംസി ആയി പരിപാടികള്‍ നിയന്ത്രിച്ചു.

ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ വിജയകരമാക്കുന്നതിന് ഭദ്രാസനത്തിലെ എല്ലാ ഇടവകകളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും പിന്തുണയും സുവനീര്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Work has commenced on the publication of the souvenir for the 36th Family Conference of the North American Diocese.

Share Email
LATEST excelnclexrn
More Articles
Top