മുംബൈ: ഷാരുഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരി കേസില്‍ ജാമ്യമില്ല. ആര്യന്‍റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതിനൊപ്പം അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.
മൂന്ന് പേരോടും സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍.സി.ബി സംഘം കോടതിയില്‍ വാദിച്ചു.
എന്നാല്‍, ആര്യന്‍റെ പക്കലില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ആര്യന്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്‍.സി.ബി സംഘം ആര്യന്‍റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കപ്പലില്‍ പാര്‍ട്ടി നടത്തിയവര്‍ ക്ഷണിച്ചതനുസരിച്ചാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നും പ്രതിഭാഗം വ്യക്തമാക്കി.
ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി നീട്ടണമെന്ന എന്‍.സി.ബി ആവശ്യം തള്ളിയാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.