Wednesday, March 12, 2025

HomeAmericaഅമര്‍നാഥ് ഘോഷ് അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവം; യുഎസുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി

അമര്‍നാഥ് ഘോഷ് അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവം; യുഎസുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ കുച്ചുപ്പുടി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എസുമായി ബന്ധപ്പെട്ടുവരികയാണെന്നു ഇന്ത്യന്‍ എംബസി . കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം വ്യായാമത്തിന്റെ ഭാഗമായുള്ള നടത്തത്തിനിടയില്‍ യുഎസിലെ മിസോറിയില്‍ അമര്‍നാഥ് വെടിയേറ്റു മരിക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ സെന്റ് ലൂയിസിലെ യൂണിവേഴ്സിറ്റിയില്‍ നൃത്തത്തില്‍ എംഎഫ്എ വിദ്യാര്‍ഥിയായിരുന്നു ഘോഷ്.

അമര്‍നാഥ് ഘോഷിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചന അറിയിക്കുന്നതായും പോലീസ് അന്വേഷണങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതായും ഇന്ത്യയുടെ അമേരിക്കന്‍ എംബസി വ്യക്തമാക്കി.
കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് സെന്റ് ലൂയിസ് പോലീസും സര്‍വകലാശാലയും അറിയിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments