തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍. സിദ്ധാര്‍ഥിന്റെ മരണത്തിന്റെ പ്രധാന കാരണക്കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന വ്യാപക പരാതിക്കു പിന്നാലെ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ നെടുമങ്ങാട്ടെ വീട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. കോളജില്‍ നിന്ന് എത്തിയ ചില വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിന്റെ പിതാവിനോട് പറഞ്ഞ കാര്യങ്ങള്‍ പിതാവ് ഗവര്‍ണറോട് പങ്കുവെച്ചിരുന്നു. ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണെന്നും സര്‍വകലാശാലലയുടെ ചാന്‍സലര്‍ കൂടിയായ. തനിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഇന്നലെ മാത്രമാണ് . ഇത് ഇത് റാഗിംഗ് അല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍വകലാശാല അധികൃതര്‍ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതില്‍ ദുരൂഹത ഉണ്ട്. എല്ലാ സര്‍വകലാശാലയിലും ഒരു ഹോസ്റ്റല്‍ എസ്എഫ്ഐ അവരുടെ ഹെഡ് ക്വര്‍ട്ടേഴ്സ് ആയി മാറ്റിയിരിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.