മുംബൈ: മുതലകളുടെ വിഹാര കേന്ദ്രമായ നദിയില്‍ അകപ്പെട്ട യുവാവ് അഞ്ചു ദിവസത്തിനു ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദിയില്‍ ആണ് ആദിത്യ 19 കാരന്‍ ചെളിയില്‍ അകപ്പെട്ടത്.
കുളവാഴകള്‍ വ്യാപകമായിട്ടുള്ള സ്ഥലത്ത് ഇതിനിടയില്‍ ചെളിയില്‍ കുടുങ്ങുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ 19 കാരനെ പിന്നീട് കാണാതായി . തിരച്ചിലിനിടെ ത പഞ്ചഗംഗ നദീതീരത്ത് നിന്ന് 19കാരന്റെ ചെരിപ്പ് കിട്ടി. തുടര്‍ന്ന് നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നാട്ടുകാര്‍ ബോട്ട് കൊണ്ടുവന്ന് നദിയില്‍ തിരച്ചില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടെ നദിയില്‍ നിരവധി മുതലകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ തുടങ്ങുന്നതിനിടെ കരച്ചില്‍ കേട്ട് അന്വേഷണം നടത്തി. ഒടുവില്‍ പാറയ്ക്ക് പിന്നില്‍ 10 അടി താഴ്ചയില്‍ ചെളിക്കുഴിയില്‍ പൂണ്ട നിലയില്‍ ആദിത്യനെ കണ്ടെത്തുകയായിരുന്നു. കുളവാഴകള്‍ക്ക് നടുവിലായിരുന്നു ആദിത്യ. തുടര്‍ന്ന് കയറിട്ടാണ് 19കാരനെ രക്ഷിച്ചത്.
കാലിന് പൊട്ടല്‍ ഉണ്ടായിരുന്ന ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.