ന്യുയോര്‍ക്ക്: പെന്‍സില്‍വേനിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ യുവതി മരിച്ചു. കഴിഞ്ഞ 21 നുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ അര്‍ഷിയ ജോഷി(24) മരണപ്പെട്ടതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശനിയാഴ്ച എക്സില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ജോഷി കഴിഞ്ഞ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു.ജോഷിയുടെ കുടുംബവുമായി ബന്ധപ്പെടുന്നതായി കോണ്‍സുലേറ്റ് അറിയിച്ചു.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യന്നതായും കോണ്‍സുലേറ്റ് അറിയിച്ചു .സന്നദ്ധ സംഘടനയായ ടീം എയ്ഡ് ജോഷിയുടെ ഭൗതിക ശരീരം ഡല്‍ഹിയിലേക്ക് അയക്കുന്നതിന് സഹായിക്കുന്നു.