കൊച്ചി: അമേരിക്കയില്‍ മരണപ്പെട്ട ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതീക ശരീരം ം കൊച്ചിയിലെത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഭൗതീക ശരീരമെത്തിച്ചത്. വൈദീകരും വിശ്വാസികളും ചേര്‍ന്ന് ഏറ്റുവാങ്ങി.
രാവിലെ 11 ന് തിരുവല്ലയിലേക്ക് വിലാപയാത്രയായി ഭൗതീകശരീരം കൊണ്ടുപോകും. ആലപ്പുഴ വഴിയാണ് വിലാപയാത്ര. മെത്രാപ്പോലീത്തയുടെ ഹരിപ്പാട് നഗരസഭാ പരിസരത്തും ജന്മാനാടായ നിരണത്തും അന്തിമോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണമുണ്ട്്്. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ ഒന്‍പതു മുതല്‍ ചൊവ്വാഴ്ച്ച രാവിലെ വരെ ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.