Saturday, July 27, 2024

HomeNewsKeralaപെരുമഴ: മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്: തിരുവനന്തപുരത്ത് രാത്രിമഴയില്‍ ശംഖുമുഖത്തും വലിയതുറയിലും വീടുകളില്‍ വെള്ളം കയറി

പെരുമഴ: മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്: തിരുവനന്തപുരത്ത് രാത്രിമഴയില്‍ ശംഖുമുഖത്തും വലിയതുറയിലും വീടുകളില്‍ വെള്ളം കയറി

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നു പുലര്‍ച്ചെ വരെ അതിശക്തമായ മഴ പെയ്്തിറങ്ങി. തിരുവനന്തപുരത്ത് രാത്രി പെയ്്ത പെരുമഴയില്‍ ശംഖുമുഖം, വലിയതുറ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം ഉണ്ട്.
തമിഴ്‌നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് ശക്തമായ മഴ തുടരുന്നത്.

ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ ആറ് മണിക്കൂറിനിടെ 144 മി.മീ മഴ (4.30 വരെയുള്ള അണട കണക്ക് ) ആണ് പെയ്തത്. കോട്ടയം ജില്ലയില്‍ രാത്രിയില്‍ പലയിടങ്ങളിലും മഴപെയ്‌തെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല . രാവിലെ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്
പത്തനംതിട്ട ജില്ലയുടെ വനമേഖലയില്‍ രാത്രി മഴ പെയ്‌തെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. മലയോര മേഖലയില്‍ അതീവ ജാഗ്രത തുടരുന്നു. റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട ഒഴിപ്പിക്കല്‍ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. രാത്രി യാത്ര നിരോധനം ഉള്‍പ്പെടെ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments