Wednesday, March 12, 2025

HomeAmericaവെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി ട്രംപ്

വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി ട്രംപ്

spot_img
spot_img

വാഷിങ്ടൺ: പ്രസംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, വെടിയുണ്ട ശരീരത്തെ കീറി കടന്നു പോയതായും അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെൻസിൽവാനിയയിലെ റാലിക്കിടെ വെടിയേറ്റതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ട്രംപ്. നിലവിൽ ഡോക്ടർമാരുടെ പരിചരണത്തിലാണു ട്രംപ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ‘‘പിതാവിനോട് കാണിക്കുന്ന സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’–ട്രംപിന്റെ മകൾ ഇവാൻക എക്സിൽ കുറിച്ചു. 

പ്രസംഗത്തിനിടെ ട്രംപിന് വെടിയേൽക്കുന്നതും അദ്ദേഹം നിലത്തേക്ക് ഇരിക്കുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു.  ആക്രമണത്തിൽ 2 പേർക്കു പരുക്കേറ്റതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അക്രമി സ്റ്റേജിന് നേരെ പലതവണ വെടിയുതിർത്തു. അക്രമിയെ വധിച്ചതായും രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റതായും സുരക്ഷാസേന വ്യക്തമാക്കി.കൃത്യമായ ഇടപെടലിനു ട്രംപ് സുരക്ഷാ സേനയ്ക്ക് നന്ദി അറിയിച്ചു. അതേസമയം ഒരാൾ ആയുധവുമായി കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments