റോഹ്തക് (ഹരിയാന): റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (പി.ജി.ഐ.എം.എസ്) ഡെന്റൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഡോക്ടർ അറസ്റ്റിൽ.
വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോവുകയും മർദിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് അനാട്ടമി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.