മിസ്സിസാഗ : മലയാളി അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഒന്റാരിയോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ”സിനെര്‍ജി 2024” നവംബര്‍ രണ്ട് ശനിയാഴ്ച മിസ്സിസാഗയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മിസ്സിസാഗയിലെ ജോണ്‍ പോള്‍ കക പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ചര്‍ച്ച, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. ഒന്റാരിയോയിലെ എഴുനൂറോളം വരുന്ന സോഷ്യല്‍ വര്‍ക്കേഴ്‌സിനെ പ്രതിധാനം ചെയ്യുന്ന സംഘടനയാണ് മാസ്സോ.

കനേഡിയന്‍ ഹോം സാരഥി മനോജ് കരാത്ത ആണ് സിനര്‍ജി 2024 ന്റെ മെഗാ സ്‌പോണ്‍സര്‍. മിസ്സിസാഗയിലെ മീഡിയ റൂമില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ജോജി എം ജോണ്‍, വൈസ് പ്രസിഡന്റ് ചാള്‍സ് തോമസ്, ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് കണക്ട് ചാര്‍ജ് വര്‍ഗ്ഗീസ് ജേക്കബ്, പ്രോഗ്രാം കോഡിനേറ്റര്‍ മേരി ജേക്കബ്ബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.