Thursday, November 21, 2024

HomeAmericaടിം വാൽസും ജെ.ഡി. വാൻസും തമ്മിലുള്ള സംവാദം ഇന്ന് (01.10.2024)

ടിം വാൽസും ജെ.ഡി. വാൻസും തമ്മിലുള്ള സംവാദം ഇന്ന് (01.10.2024)

spot_img
spot_img

വാഷിംഗ്ടൺ: 2024 തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ മിനസോട്ട ഗവർണർ ടിം വാൽസും സെനറ്റർ ജെ.ഡി. വാൻസും തമ്മിലുള്ള ഏക സംവാദം ഇന്ന് രാത്രി 8 മണിക്ക് (സെൻ്റർ ടൈം) ന്യൂയോർക്കിൽ നടക്കും. സി ബി എസ് ബ്രോഡ്കാസ്റ്റിംഗ് സെന്ററിലാണ് സംവാദം അരങ്ങേറുക.

സിബിഎസ് ഈവനിംഗ് ന്യൂസ് അവതാരക നോറ ഒ ഡോണലും ‘ഫേസ് ദ നേഷൻ’ മോഡറേറ്റർ മാർഗരറ്റ് ബ്രണ്ണനും സംവാദത്തിന് മോഡറേറ്ററുമാരാവും. സിബിഎസ്, ഫോക്‌സ് ന്യൂസ്, സിഎൻഎൻ, പിബിഎസ്, സി-സ്‌പാൻ തുടങ്ങിയ നെറ്റ്‌വർക്കുകളിൽ സംവാദം ലഭ്യമാകും.

20 വർഷത്തോളം വിവിധ സ്ഥാനങ്ങളിൽ അധികാരം വഹിച്ചിട്ടുള്ള ആളാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ടിം വാൾസ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ജെ.ഡി. വാൻസ്‌ ആറു തവണ കോൺഗ്രസ് അംഗമായിരുന്നു. പിന്നീട് സെനറ്ററായിരിക്കെയാണ് ട്രംപ് അദ്ദേഹത്തെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തത്.

മുൻ പ്രസിഡൻ്റ്  ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും തമ്മിൽ നടന്ന ഏക സംവാദത്തിന് മൂന്നാഴ്‌ചയ്ക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡൻ്റുമാരുടെ സംവാദത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ എന്തെങ്കിലും നടക്കുമോ എന്ന ആകാഷയിലാണ് അനുഭാവികൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments