ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി എല്ലാ മാസത്തിലും നടക്കുന്ന 24 മണിക്കൂര്‍ Getsamana പ്രാര്‍ഥനയില്‍( GPC) കൂടി കൊറോണ മഹാമാരി മാറാനും ആത്മമാരി അയക്കാനും വേണ്ടി Bethel Island Mission International (BIMI) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ സംഘം നേതൃതും കൊടുത്തു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു .
ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ സഭാ സഘടനാ വത്യാസമില്ലാതെ അനേകര്‍ ഭാരതത്തിലും(സുന്ദര്‍ബന്‍ ദീപുകള്‍) ഇന്‍ഡോനേഷ്യയിലും ഉള്ള ദ്വീപു കളില്‍ ബോട്ട് മാര്‍ഗം സുവിശേഷം എത്തിച്ചു കൊണ്ടിരിക്കുന്നു .
അമേരിക്കയിലെ ഡാളസ്സ് സിറ്റിയില്‍ നിന്നുള്ള 65 ഓളം സഭകള്‍ ചേരുന്ന കൂട്ടായ്മയായ Dallas Fortworth Citywide Prayer Fellowship എന്ന സംഘടനയും ചേര്‍ന്നാണ് ഈ തുടര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. Pr. Mathew Samuel , Pr. P. M. Gerge, Pr . T.A .Samuel,Rev .T.A .Varghese എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നു .ലോകരാജ്യങ്ങളുടെയും പ്രത്യേകിച്ച് ഇന്ത്യയുടെയും ആത്മീയ ഉണര്‍വ്വിന് വേണ്ടി പ്രാര്‍ഥനാ പോരാളികളെ വാര്‍ത്തെടുക്കുകയും ആയിരം സുവിശേഷകരാ ഉടനെ ഉത്തര ഭാരതത്തില്‍ അയക്കാനും ആണ് ലക്ഷ്യം .
മെയ് മാസം 14 മുതല്‍ 15 വരെ നടന്ന ഏമെേമാമിമ 24 മണിക്കൂര്‍ പ്രാര്‍ഥനയില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും അനേക പ്രാര്‍ഥനാ സഹകാരികള്‍ പങ്കെടുത്തു.
2021 ജൂണ്‍ മാസം 4,5 തീയതികളില്‍ നടക്കുന്ന മീറ്റിംഗില്‍ 38 ചര്‍ച്ചുകള്‍ പങ്കെടുക്കും. Zoom മീറ്റിംഗ് ആയി ക്രമീകരിച്ചിരിക്കുന്ന ഈ യോഗത്തില്‍ താല്പര്യം ഉള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. United Christian Church Media(IFMI Media) July മാസം 4 മുതല്‍ 10 വരെ നടത്തുന്ന പ്രാര്‍ഥനാ വാരം ആണ് മറ്റൊരു പ്രധാന പ്രോഗ്രാം . സഭാ സംഘടനാ വത്യാസം ഇല്ലാതെ ഭാരതത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും സംയുക്ത സഹകരണത്തിലാണ് ഈ പ്രാര്‍ഥനാ വാരം ക്രമീകരിച്ചിരിക്കുന്നത്. പവര്‍ വിഷന്‍ ചാനല്‍ , ഹാര്‍വെസ്റ്റ് ടിവി എന്നീ ചാനലുകള്‍ മീഡിയ പാര്‍ട്‌ണേഴ്‌സ് ആയി പ്രവര്‍ത്തിക്കും.
ലോകരാജ്യങ്ങളുടെ ഉണര്‍വിന് വേണ്ടി സജ്ജമാക്കപ്പെടുന്ന ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാനും എല്ലാ മാസത്തിലും നടക്കുന്ന ഗത് സമനാ prayer ഗ്രൂപ്പില്‍ (GPC ) സഹകരിക്കുവാനും സഭാ വത്യാസമില്ലാതെ എല്ലാവരെയുംഈ പ്രാര്‍ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഡാളസ് സിറ്റി വൈഡ് കോര്‍ഡിനേറ്റര്‍ റവ.മാത്യൂ ശാമുവല്‍ അറിയിച്ചിരിയ്ക്കുന്നു.
വാര്‍ത്ത അയച്ചത് രാജു തരകന്‍