ഓസ്റ്റിന്‍ ടെക്‌സാസ്: ഓസ്റ്റിന്‍ സെന്റ് തോമസ് യാക്കോബായ പള്ളി ഇടവകാംഗം നോയല്‍ ഏലിയാസിന് ജൂലൈ മൂന്നാം തീയതി അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാല്‍ വൈദീകശുശ്രൂഷയുടെ പ്രഥമപടിയായ കോറൂയോ പട്ടം നല്‍കുന്നു.
അമേരിക്കയില്‍ സ്ഥിരതാമസമായ പുളിക്കമറ്റത്തില്‍ വിനു എലിയാസിന്റെയും ചെങ്ങന്നൂര്‍ മളിപുറത്തു കുടുംബാംഗം ലീനയുടെയും പുത്രനായ നോയല്‍ മൈലാപ്പൂര്‍ ഡയോസിസില്‍ നിന്നുള്ള യാക്കോബായ സഭാ കൗണ്‍സില്‍ അംഗം ഷെവലിയര്‍ പി എം കുര്യാക്കോസിന്റെ കൊച്ചുമകനുമാണ്.
വികാരി സാക് വര്‍ഗീസിനോടൊപ്പം അനേക നാളുകളായി പള്ളി ശൂശ്രുഷയില്‍ പങ്കെടുക്കുന്ന നോയല്‍ ശ്രീമതി സിനി ജിജിയുടെ നേത്രത്വത്തില്‍ ഉള്ള സണ്‍ഡേ സ്കൂളില്‍നിന്നും ഭദ്രാസനാടിസ്ഥാനത്തില്‍ ഉന്നത വിജയം നേടിയിരുന്നു.
ജൂലൈ മൂന്നാം തീയതി രാവിലെ എട്ടരയോടുകൂടി ഓസ്റ്റിന്‍ ഹോളി ക്രോസ്സ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കുന്ന ശുശ്രുഷകള്‍ക്ക് അഭിവന്ദ്യ തിരുമേനിയോടും വികാരിയോടുമൊപ്പം മറ്റു വൈദീകരും പങ്കെടുക്കും. തുടര്‍ന്ന് ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുമോദന സമ്മേളനവും നടക്കും.
സ്വന്തമായി ഒരു ദേവാലയം എന്ന ഇടവകയുടെ ദീര്‍ഘനാളത്തെ സ്വപ്നം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന അവസരത്തില്‍ ഇടവകക്ക് വന്നിരിക്കുന്ന അസുലഭ സൗഭാഗ്യത്തിന് ഭദ്രാസനത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി വികാരി സാക് വര്‍ഗീസ് അറിയിച്ചു.
പള്ളി ഭരണസമിതിക്കുവേണ്ടി ജിനു കുര്യന്‍ പാമ്പാടി അറിയിച്ചതാണിത്.