മന്ത്ര ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കു എതിരെ നടക്കുന്ന അതിക്രമങ്ങളിൽ അഗാധമായ ദുഖവും ആശങ്കയും രേഖപ്പെടുത്തി. ഹിന്ദുമത വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും വസ്തുവകകളെയും ലക്‌ഷ്യം വച്ചുള്ള അതിക്രമങ്ങളെ മന്ത്ര അപലപിച്ചു. അന്താരാഷ്ട്ര ഇടപെടൽ അത്യാവശ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവരെ ലക്‌ഷ്യം വച്ച് 200ലേറെ ആക്രമണങ്ങൾ നടന്നു. “ഈ സംഭവങ്ങൾ ഒറ്റപ്പെട്ട അന്യായമല്ല. അവ സഹവർത്തിത്വവും പരസ്പര ബഹുമാനവും തള്ളിക്കളയുന്ന അപകടകരമായ ആദർശത്തിൽ വേരുറച്ചു നിൽക്കുന്നതാണ്,” മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ ചൂണ്ടിക്കാട്ടി. “ഇവ വെറും മനുഷ്യവകാശ ലേഖനം മാത്രമല്ല. വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും എതിരെ ലോക മാനസാക്ഷിയെ വിളിച്ചുണർത്തുന്ന അതിക്രമങ്ങളാണ്.”