ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക് : ഫൊക്കാന കേരളാ കൺവെൻഷൻ 2025 ഓഗസ്റ്റ് ഒന്ന് , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുബോൾ അവിടെത്തെ റൂമുകൾ എല്ലാം സോൾഡ് ഔട്ട് ആയി. ഇപ്പോൾ തന്നെ 10 അധികം രെജിസ്ട്രേഷനുകൾ അധികമായി വന്നതിന്റെ ഭലമായി തെട്ടടുത്തുള്ള ഒരു റിസോർട്ട് കൂടി ബുക്ക് ചെയ്യുവാൻ വേണ്ട നടപിടി തുടങ്ങിയതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കൂടുതൽ രജിസ്ട്രേഷന് വേണ്ടി അമേരിക്കയുടെ പല ഭാഗത്തു നിന്നും ആവിശ്യക്കാർ ബന്ധപ്പെടുന്നുണ്ട്.ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഫൊക്കാനയുടെ ഒരു കേരളാ കൺവെൻഷൻ ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുന്നതും ഒരു ആഴ്ചക്കുള്ളിൽ മുഴുവൻ റൂമുകളും സോൾഡ് ഔട്ട് ആകുന്നതും.കേരളാ കൺവെൻഷന് വേണ്ടി മുന്ന് ദിവസത്തേക്ക് ഗോകുലം ഗ്രാന്റ് റിസോർട്ട് മുഴുവനായി എടുക്കുകയായിരുന്നു കൂടുതൽ രെജിസ്ട്രേഷനുകൾ വന്നതോട് അടുത്തുള്ള റിസോർട്ട് കൂടി ബുക്ക് ചെയേണ്ടുന്നതായി വന്നത്.
ഫോക്കനയിലെ കൂട്ടായ പ്രവർത്തനം ഇന്ന് സംഘടനയെ ലോകത്തിലെ തന്നെ ഏറ്റവും വലിയതും , പ്രവർത്തനമികവ് ഉള്ള സംഘടനയായി മാറ്റി. യുവത്വവും മികവും കൈമുതലായിഉള്ള ഉജ്വല നേത്രുത്വം ഫൊക്കാനയുടെ അടിമുടിയുള്ള പ്രവർത്തനം തന്നെ മാറ്റി . ഊർജസ്വലരായ ഒരു പറ്റം പേരാണ് ഇന്ന് സംഘടനയെ നയിക്കാൻ അണിനിരക്കുന്നത് . അതുകൊണ്ട് തന്നെ സംഘടനകളുടെ ചരിത്രത്തിൽ തന്നെ അപൂർവമായി കാണുന്ന ഒരു പ്രവർത്തനമാണ് ഇന്ന് ഫൊക്കാനയിൽ ഉള്ളത്.
ഇനിയും ഫൊക്കാന കേരളാ കൺവെൻഷന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫൊക്കാന ഭാരവാഹികളുമായി ബന്ധപ്പെടണം. പക്ഷേ തൊട്ടടുത്തുള്ള റിസോർട്ടിൽ മാത്രമായിരിക്കും അക്കോമഡേഷൻ ഉണ്ടായിരിക്കുകയുള്ളൂ.