തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഗംഭീരമാക്കാൻ കോടികൾ മുടക്കിയുള്ള പദ്ധതികൾ.തുടര്ഭരണണം ലക്ഷ്യമിട്ട് ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ്.സംസ്ഥാനത്ത് ഉടനീളം നടക്കുന്നത് കടുത്ത സാമ്പത്തീക പ്രതിസന്ധിക്കിടെ സര്‍ക്കാർ നടത്തുന്നത് ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടികളില്‍ പങ്കെടുക്കില്ല
രണ്ടു തവന്നയായി ഒമ്പതാം വര്‍ഷവും പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ തുടരുകയാണ്. നവകേരളത്തിന്റെ വിജയമുദ്രകള് പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് ചെലവ് 15 കോടിയിലേറെയാണ്. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവ്. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്കാന് ഒരു കോടി. ഇങ്ങനെ വാര്‍ഷികാഘോഷത്തിന്റെ പരസ്യപ്രചാരണത്തിന് മ ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്.
ആഘോഷ പരിപാടികളുടെ ഭാഗമായി 14. ജില്ലകളിൽ പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് ചെവല്. ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്കായി രണ്ടു കോടി പത്ത് ലക്ഷവും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ധൂര്‍ത്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് പ്രതിരോധം.
ഒരു വശത്ത് ആഘോഷo നടക്കുമ്പോൾ മറുവശത്ത് സെക്രട്ടേറിയറ്റ് പടിക്കൽആശാ വർക്കർമാരുടെ വേതന വർധനവിനായുള്ള മറ്റൊരു സമരമെന്നതാണ് സ്ഥിതി.