Tuesday, December 24, 2024

HomeAmericaഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം നൈനാനും വിജയികളായി

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം നൈനാനും വിജയികളായി

spot_img
spot_img

( സലിം ആയിഷ : ഫോമാ പി ആർ ഓ)

കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യത്തോടെ ഫോമാ സംഘടിപ്പിക്കുന്ന വിവിധ കായിക മത്സരങ്ങളുടെ ഭാഗമായി ഗോൾഫ് പ്രേമികളെ അണിനിരത്തി ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗോൾഫ് ടൂർണ്ണമെന്റിനു മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടു ഗംഭീര വിജയമായി.

മത്സരത്തിൽ റിക്കി പിള്ളയും,എബ്രഹാം നൈനാനും വിജയികളായി. Closest to the pin challenge ൽ അബ്രാഹാമും, ലോങ്സ്റ് ഡ്രൈവിൽ മൻസൂർ ബഷീറും വിജയിച്ചു.

അമേരിക്കൻ മലയാളികളുടെ നേത്ര്യത്വത്തിൽ ആദ്യമായാണ് ഒരു ഗോൾഫ് ടൂർണ്ണമെന്റ് അമേരിക്കയിൽ സംഘടിപ്പിക്കപ്പെട്ടത് .

സിവിഎസ് ഫാർമസി , മേസിസ് , ജോസ് കുന്നേൽ (കെഒടി നിയമ സ്ഥാപനം), ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ്, എംഎം അപ്പാരൽ , ജോഫ്രിൻ ജോസ് തുടങ്ങിയവരായിരുന്നു മത്സരങ്ങളുടെ പ്രയോജകരും സമ്മാനങ്ങളും വാഗ്ദാനം ചെയ്തത്.

ന്യൂ ജേർസിയിലെ ഹാംബർഗ് സിറ്റിയിലുള്ള ക്രിസ്റ്റൽ ഗോൾഫ് റിസോർട്ടിലെ അതിമനോഹരമായ ഗോൾഫ് കോഴ്സിലാണ് മത്സരം അരങ്ങേറിയത്.

ഫോമാ ഗോൾഫ് ടൂർണമെന്റ് വിജയിപ്പിച്ച എല്ലാവർക്കും നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, കോർഡിനേറ്റർമാരായ

മാത്യു ജോഷ്വ , ഇമ്മാനുവൽ കോലടി ,ജോസ് കുന്നേൽ ,അനു സ്കറിയ ഫോമാ സ്പോർട്സ് കമ്മിറ്റി കോഓർഡിനേറ്റർ പ്രകാശ് ജോസഫ് എന്നിവർ നന്ദിയും വിജയികൾക്ക് അനുമോദനങ്ങളും നേർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments