Tuesday, December 24, 2024

HomeWorldകോവിഡ് ജൈവായുധമല്ല; ഉത്ഭവം കണ്ടെത്താനായില്ലെന്നു യു.എസ് ഇന്റലിജന്‍സ് ഏജന്‍സി

കോവിഡ് ജൈവായുധമല്ല; ഉത്ഭവം കണ്ടെത്താനായില്ലെന്നു യു.എസ് ഇന്റലിജന്‍സ് ഏജന്‍സി

spot_img
spot_img

വാഷിങ്ടണ്‍: കോവിഡ്-19 ഉത്ഭവം കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. കോവിഡ് വൈറസ് മൃഗങ്ങളില്‍നിന്നാണോ അതോ ചൈനീസ് ലാബില്‍നിന്നാണോ മനുഷ്യരിലെത്തിയത് എന്ന ചോദ്യങ്ങള്‍ക്കുത്തരം തേടിയാണ് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തിയത്.

കോവിഡ്-19 ജൈവായുധമായി വികസിപ്പിച്ചതാണെന്ന റിപ്പോര്‍ട്ടുകളും സംഘം തള്ളി. കോവിഡ് ഉറവിടം സംബന്ധിച്ച് ബൈഡന്‍ ഭരണകൂടം നടത്തിയ മൂന്നുമാസത്തെ അന്വേഷണ റിപ്പോര്‍ട്ടിന്റെ നവീകരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. വൈറസ് പ്രകൃത്യാ ഉണ്ടായതാണെന്നാണ് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ ഒരു വിഭാഗം വിശ്വസിക്കുന്നത്.

രോഗം, ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ആദ്യം കണ്ടെത്തിയത്. ഒരു മാംസ വില്‍പ്പന ശാലയില്‍ നിന്നും വ്യാപിച്ചു തുടങ്ങിയ വൈറല്‍ രോഗം ചൈന ഒരു ജൈവ ആയുധമായി വികസിപ്പിച്ചു എടുത്തത് ലാബില്‍ നിന്നും അശ്രദ്ധ മൂലം വെളിയില്‍ വ്യാപിച്ചത് ആകാമെന്ന ഗൂഢാലോചന സിദ്ധാന്തം പലരും പ്രകടിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments