Wednesday, December 25, 2024

HomeUS Malayaleeഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

spot_img
spot_img

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 4,5, 6 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) ഇടവക ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston,TX 77048) നടത്തപെടുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും യോഗങ്ങള്‍ ആരംഭിയ്ക്കും. ‘Living in Christ, Leaping in Faith’ (ക്രിസ്തുവില്‍ ജീവിയ്ക്കുക, വിശ്വാസത്തില്‍ വളരുക) എന്ന വിഷയമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ മുഖ്യ ചിന്താവിഷയം.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനും സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരിയും ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐ.സി.ഇ.സി.എച്ച്) പ്രസിഡന്റ് റവ. ഫാ. ഐസക്ക് ബി.പ്രകാശ്, കേരളത്തില്‍ ലഹരി വിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച ദൈവവചന വ്യാഖ്യാനത്തില്‍ പണ്ഡിതനും പ്രഭാഷകനുമായ അലക്‌സാണ്ടര്‍ ജേക്കബ്, കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരി മുന്‍ അദ്ധ്യാപകനും പ്രഭാഷകനും ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. ഈപ്പന്‍ വര്‍ഗീസ് എന്നിവര്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദൈവ വചന പ്രഘോഷണ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. റോഷന്‍ വി.മാത്യൂസ് (വികാര്‍ ഇന്‍ ചാര്‍ജ് ) 713 408 7394
റജി ജോര്‍ജ് (സെക്രട്ടറി) 713 806 6751

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments