Wednesday, February 5, 2025

HomeAmericaഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണവും യുവജനോത്സവവും ആഗസ്റ്റ് 28ന്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണവും യുവജനോത്സവവും ആഗസ്റ്റ് 28ന്

spot_img
spot_img

ജോര്‍ജ് പണിക്കര്‍

കോവിഡ് മഹാവ്യാപനത്തിന് ശേഷം ജീവിതം സാധാരണ രീതിയിലേക്ക് മാറുമ്പോള്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ സന്തോഷത്തിന്റെയും ശാന്തിയുടേയും ആ നല്ല നാളെ ആഘോഷമാക്കുവാന്‍ ഒരുങ്ങുകയാണ്.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വിപത്തില്‍ ജീവന്‍ അറ്റ ജനലക്ഷങ്ങളുടെ ആത്മാക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം നടത്താന്‍ സാധിക്കാതെ പോയ യുവജനോത്സവം, ഓണം എന്നീ പരിപാടികള്‍ സംയുക്തമായി ആഗസ്റ്റ് 28. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തിന്റെ വിവിധ ആഡിറ്റോറിയങ്ങളില്‍ വച്ചു വിപുലമായി നടത്തുന്നതായിരിക്കും.

പ്രസിഡന്റ് സിബിമാത്യൂ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ അമ്പത് പേരടങ്ങിയ വിശാല കമ്മറ്റിക്ക് രൂപം നല്‍കി. ഇല്ലിനോയി മലയാളി അസോസിയേഷന്‍ ആരംഭം കുറിച്ച യുവജനോത്സവം അതിവിപുലമായി നടത്തപ്പെടും. വൈകുന്നേരം 5 മണിയോട് ഓണസദ്യയും, പൊതുസമ്മേളനവും ട്രോഫികളുടെ വിതരണവും നടക്കും.

സെക്രട്ടറി സുനേന ചാക്കോ, സീനിയര്‍ വൈസ് പ്രസിഡന്റ് ജോയി പീറ്റര്‍, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, പ്രവീണ്‍ തോമസ്, ശോഭാ നായര്‍, ജോര്‍ജ് പണിക്കര്‍, മറിയമ്മ പിള്ള, ചന്ദ്രന്‍പിള്ള, ജേയ്ബു കുളങ്ങര, റോയി മുളങ്കുന്നം, സാം ജോര്‍ജ്, ജയിന്‍ മാക്കീല്‍, ലിഷാ ജോണി, ബ്ലസി ജോര്‍ജ്, ജെസി മാത്യൂ, ആനി വര്‍ഗ്ഗീസ്, ജെയിംസ് വെട്ടിക്കാട്ടില്‍, ഷാനി ഏബ്രഹാം, ജോര്‍ജ് മാത്യു, അനില്‍കുമാര്‍ പിള്ള, തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നും വിവിധ മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments