ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ ആദ്യബാച്ചിന്റെ ആദ്യകുര്‍ബാന സ്വീകരണം മെയ് 30 ഞായറാഴ്ച നടത്തപ്പെട്ടു. 9 കുട്ടികളാണ് ആദ്യബാച്ചില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ.വര്‍ഗീസ് ആലുംചുവട്ടില്‍ സഹകാര്‍മിനായിരുന്നു. മൂന്നു ബാച്ചുകളായി നടത്തുന്ന ആദ്യകുര്‍ബാന സ്വീകരണം, അടുത്ത ബാച്ച് ജൂലൈ 4നും ആഗസ്‌റ് 7നും നടത്തപ്പെടുന്നതാണ്.
അധ്യാപകര്‍, സിസ്‌റ്റേഴ്‌സ്, പള്ളി എക്‌സിക്യൂട്ടീവ്, മാതാപിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചു. ക്‌നാനായ വോയിസ് ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുതു.
റിപ്പോര്‍ട്ട്: സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ)