തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക്ക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണയെ (അമ്പിളി-19) ആണ് പോലീസ് തന്ത്രപരമായി പിടിച്ചത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വെച്ചാണ് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രതിക്കെതിരെ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ അമ്പിളിക്കെതിരെ പോസ്‌കോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പാരതി നല്‍കിയതോടെ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമവും നടത്തി. ഇതിനിടയിലാണ് പ്രതിയെ പോലീസ് കുടുക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17 കാരിയെ സമൂഹമാധ്യമത്തിലൂടെ അമ്പിളി പരിചയപ്പെട്ടത്. തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതോടെ അമ്പിളി പെണ്‍കുട്ടിയെ ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് സ്വന്തം വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. അവിടെ വെച്ച് പീഡനത്തിരയാക്കി. സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ചാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്.
പെണ്‍കുട്ടിയോട് ചോദിച്ചതോടെ അമ്പിളിയുമായുള്ള ബന്ധവും സംഭവിച്ച കാര്യങ്ങളും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. ഇതോടെ യുവാവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചതോടെ അമ്പിളി ഒളിവില്‍ പോയി.
രണ്ടാഴ്ചയോളമായി ഇയാള്‍ തൃശ്ശൂരിലുള്ള ബന്ധുവീട്ടിലായിരുന്നു. ഇതിനിടയില്‍ ചിലരുടെ സഹായത്തോടെ കോഴിക്കോട് നിന്ന് വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങളും അമ്പിളി നടത്തിയിരുന്നു. ഇത് മനസിലാക്കിയ പോലീസ് പാസ്‌പോട്ടിന്റെ പേരില്‍ കള്ള കഥ ഉണ്ടാക്കി അമ്പിളിയെ കുടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
പാസ്‌പോട്ട് വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റണമെന്നുമായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതോടെ അമ്പിളിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം രാത്രി അമ്പിളി കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ എത്തുകയായിരുന്നു. നേരത്തേ തന്നെ പ്രദേശത്ത് പരിശോധന ശക്തമാക്കിയ പോലീസ് പിതാവിനെ പിന്തുടര്‍ന്ന് അമ്പിളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും തട്ടിക്കൊണ്ട് പോകകലിനും ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. സി.ഐ എം.കെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്.ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.
ടിക് ടോക്കിലൂടെ നിരവധി വീഡിയോകള്‍ ചെയ്ത് വൈറലായ ആളാണ് വിഘ്‌നേഷ്. നേരത്തേ ഇയാളുടെ ചില വീഡിയോകള്‍ ‘റോസ്റ്റ്’ ചെയ്തത് വാര്‍ത്തയായിരുന്നു.
അതേസമയം അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ പഴയ ടിക് ടോക് വീഡിയോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമെല്ലാം ഫേസ്ബുക്കില്‍ നിറയുന്നുണ്ട്. ‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്…’ എന്ന ഇയാളുടെ പഴയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.