ലക്‌നോ: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ട്രസ്റ്റ് വന്‍ അഴിമതി നടത്തിയെന്ന് ആരോപണം.
സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം. സമാജ് വാദി പാര്‍ട്ടിയും എ.എ.പിയുമാണ് ആരോപണം ഉന്നയിച്ചത്.
അതേസമയം, ട്രസ്റ്റ് ഭാരവാഹികള്‍ ഇത് നിഷേധിച്ചു. മിനുട്‌സില്‍ രണ്ട് കോടിക്കാണ് ഭൂമി വാങ്ങിയതെന്നുണ്ട്. പ്രാദേശിക ബി.ജെ.പി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും ഒത്താശയോടെയാണ് ഭൂമിയിടപാട് നടന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന് സമീപത്തുള്ള ഭൂമിയാണ് ഇങ്ങനെ എത്രയോ ഇരട്ടി പണം കൊടുത്ത് വാങ്ങിയത്. ഇരു ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും എസ്.പി നേതാവ് പവന്‍ പാണ്ഡെ പറഞ്ഞു.
സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ 2020 ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രീ രാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് രൂപം നല്‍കിയത്.