ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണം സര്‍ക്കാര്‍ സി ബി സി ഐ ഡിക്ക് കൈമാറിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 13 പേരാണ് പരാതി നല്‍കിയിട്ടുള്ളത്.
ബാബയുടെ, തമിഴ്‌നാട് കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബാബക്കെതിരെ വ്യക്തമായ തെളിവുകളോടെ വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.
ബാബയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ഹാജരായിരുന്നില്ല.