വാഷിങ്ടണ്‍: വാക്‌സിന്‍ സ്വീകരിക്കാത്തതിന് 27 പേരെ പുറത്താക്കി യു.എസ് എയര്‍ഫോഴ്‌സ്. ഇതാദ്യമായാണ് യു.എസില്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും അതിനാലാണ് നടപടിയുണ്ടായതെന്നും വക്താവ് സ്റ്റീഫ്‌നാക്ക് പറഞ്ഞു.
നവംബര്‍ രണ്ടിനകം മുഴുവന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോടും വാക്‌സിന്‍ സ്വീകരിക്കാന്‍ യു.എസ് നിര്‍ദേശിച്ചിരുന്നു. എയര്‍ ഫോഴ്‌സ്, എയര്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളോട് ഡിസംബര്‍ രണ്ടിനകം വാക്‌സിന്‍ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതോടെയാണ് നടപടിയുണ്ടായത്.
27 പേര്‍ക്കും ആറ് വര്‍ഷത്തില്‍ കുറവ് സര്‍വീസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവ് വേണമെന്ന ഇവരുടെ ആവശ്യം ബോര്‍ഡിന് മുമ്പാകെ എത്തിയില്ലെന്നും എയര്‍ഫോഴ്‌സ് വക്താവ് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാത്തതിന് 37 ട്രെയിനി ജീവനക്കാരെ എയര്‍ഫോഴ്‌സ് പുറത്താക്കിയിരുന്നു. നേരത്തെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എസ് എയര്‍ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞാഴ്ചയിലെ കണക്കനുസരിച്ച് എയര്‍ ഫോഴ്‌സിലെ 97.3 ശതമാനം ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 92 ശതമാനവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.