കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനി കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫി!!െന്റ ദുരൂഹമരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആത്മഹത്യയാണെന്നും കാട്ടി സി.ബി.ഐ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും പിതാവ് അബ്ദുല്‍ ലത്തീഫ് സി.ബി.ഐ കോടതിയില്‍ പരാതി നല്‍കി.
മരണത്തിന് കാരണക്കാരായവരെക്കുറിച്ച് ഫാത്തിമ ഫോണില്‍ എഴുതിയ നാല് സുപ്രധാന കുറിപ്പുകളെക്കുറിച്ച് അന്വേഷിക്കാതെ സി.ബി.ഐ കേസ് അവസാനിപ്പിക്കുകയാണെന്ന് അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. 2019 ഒക്ടോബര്‍ 29, നവംബര്‍ അഞ്ച്, ഏഴ്, എട്ട് തീയതികളിലാണ് ഫാത്തിമ ഫോണില്‍ കുറിപ്പെഴുതിയത്. 2019 നവംബര്‍ ഒമ്പതിനാണ് ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസി!!െന്റ പ്രാഥമിക നിഗമനം. ഫാത്തിമ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ ആത്മഹത്യ സന്ദേശം കണ്ടെത്തിയതോടെയാണ് ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുന്നത്.