Friday, March 14, 2025

HomeMain Storyജമ്മു കശ്മീരിലെ ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 12 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 12 പേര്‍ മരിച്ചു

spot_img
spot_img

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എഡിജിപി മുകേഷ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ത്രികുട മലയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിച്ചതായി അധികൃതര്‍ പറഞ്ഞു.

ചെറിയ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മുകശ്മീരില്‍ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ജനറല്‍ മനോജ് സിന്‍ഹയും പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments