വാഷിങ്ടന്‍ : ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് 6,62,000 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു.
രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ വകഭേദത്തോടെ കൊവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
എത്രയും വേഗം ആളുകള്‍ക്ക് വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ നല്കുന്നതിലുള്ള നടപടികളുമായി മുന്‍പോട്ടു പോകുകയാണ് യു.എസ്