Thursday, November 21, 2024

HomeAmericaഫോമ ജനറൽബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വച്ചു

ഫോമ ജനറൽബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വച്ചു

spot_img
spot_img

ടി. ഉണ്ണികൃഷ്ണന്‍

റ്റാമ്പാ: ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ വാൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും ആശങ്കയും കണക്കിലെടുത്താണു തീരുമാനം. ജനുവരി ആറിനു കൂടിയ ഫോമയുടെ 54 അംഗ ദേശീയ സമിതിയാണു പൊതുയോഗം മാറ്റി വയ്ക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.

ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും ഫോമായുടെ എക്സിക്യൂട്ടീവ് ഓഫിസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവയ്ക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.

അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇതു സംബന്ധിച്ചുള്ള അഭ്യർഥനകളും കമ്മിറ്റി പരിഗണിച്ചു. നീട്ടി വയ്ക്കുന്നതിനാൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണു ജനറൽ ബോഡി മീറ്റിങ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments