Sunday, September 15, 2024

HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫില‍ഡൽഫിയ ചാപ്റ്ററിനു നവനേതൃത്വം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫില‍ഡൽഫിയ ചാപ്റ്ററിനു നവനേതൃത്വം

spot_img
spot_img

ജോര്‍ജ് ഓലിക്കല്‍

ഫില‍ഡൽഫിയ : അമേരിക്കൻ സഹോദരീയ നഗരത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫില‍ഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

ജീമോൻ ജോർജ് (പ്രസിഡന്റ്), അരുൺ കോമാട്ട് (സെക്രട്ടറി), വിൻസെന്റ് ഇമ്മാനുവേൽ (ട്രഷറർ), രാജു ശങ്കരത്തിൽ (വൈസ് പ്രസിഡന്റ്), റോജീഷ് ശാമുവേൽ (ജോ.സെക്രട്ടറി), പിസി സിജിൻ (ജോ.ട്രഷറർ) എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജീമോൻ ജോർജ് (ഫ്ലവേഴ്സ് ടിവി യുഎസ്എ, റീജനൽ മാനേജർ) പ്രസ് ക്ലബിന്റെ നാഷനൽ കമ്മിറ്റിയിൽ മുൻപ് വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയുണ്ടായി. അരുൺകോമാട്ട് (ഏഷ്യനെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ) ചാപ്റ്ററിന്റെ മുൻ ജോ.സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

വിൻസന്റ് ഇമ്മാനുവേൽ (ഏഷ്യനെറ്റ് ഹെഡ് കോർഡിനേറ്റർ) പ്രസ് ക്ലബിന്റെ നാഷനൽ കമ്മിറ്റിയിൽ മുൻപ് വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജു ശങ്കരത്തില്‍ മലയാളി മനസ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ മുഖ്യസാരഥിയാണ്. റോജീഷ് ശാമുവേൽ ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ ഫില‍ഡൽഫിയ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. പി.സി സിജിൽ കൈരളി ടിവിയുടെ ക്യാമറാമാൻ ആണ്. ജോര്‍ജ് ഓലിക്കൽ, ജോബി ജോർജ്, സുധാ കർത്ത, സുമോദ് നെല്ലിക്കാല, ജോർജ് നടവയൽ, ജിജി കോശി, ജിതാ നായർ എന്നിവരെ ബോർഡ് ഡയറക്ടേഴ്സായി തിരഞ്ഞെടുക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments