Saturday, March 15, 2025

HomeNewsIndiaജെഎന്‍യു കാംപസില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ജെഎന്‍യു കാംപസില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മൊബൈല്‍ റിപ്പയറിങ് കടയില്‍ ജോലി ചെയ്യുന്ന 27 വയസ്സുള്ള ബംഗാള്‍ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ജനുവരി 17ന് രാത്രി 11.45നാണ് സംഭവം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. വിദ്യാര്‍ഥിനി ക്യാംപസില്‍ നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാള്‍ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചെങ്കിലും പെണ്‍കുട്ടിയുടെ മൊബൈലുമായി ഇയാള്‍ ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ പൊലീസ് തിരിച്ചെടുത്തു.

സംഭവം നടന്ന ദിവസം കടയുടമയോടൊപ്പം മദ്യപിച്ച ഇയാള്‍ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷമാണ് ക്യാംപസിലെത്തിയത്. കുട്ടികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കാന്‍ 2011 മുതല്‍ ഇയാള്‍ ക്യാംപസിലെത്താറുണ്ടെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments