കൊച്ചി: ലൂസിഫറിന് ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ വരാനിരിക്കെയാണ് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ബ്രോ ഡാഡി’ എന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപക് ദേവാണ് സംഗീതം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ഇതൊരു കോമഡി ചിത്രമായിരിക്കുമെന്നും എല്ലാവരിലും സന്തോഷം നിറയ്ക്കുമെന്നും താരം പോസ്റ്റില്‍ കുറിച്ചു.