കല്‍പറ്റ: തന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരുന്നെന്നും, സി.കെ. ജാനു തന്നത് കടം വാങ്ങിയ പണമായിരുന്നതായും സിപിഎം നേതാവ് സി.കെ. ശശീന്ദ്രന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നല്‍കിയ കോഴപ്പണത്തില്‍ നാലര ലക്ഷം രൂപ സി.കെ. ജാനു കല്‍പറ്റ മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്ര!ന്‍റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ആരോപിച്ചിരുന്നു.
ഇവര്‍ ജോലിചെയ്യുന്ന കല്‍പറ്റയിലെ സഹകരണ ബാങ്കിലെത്തിയാണ് പണം കൈമാറിയത്. കോഴ ആരോപണത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസെടുത്ത കേസില്‍ മൊഴി രേഖപ്പെടുത്തിയശേഷം പരാതിക്കാരനായ നവാസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
”സാമ്പത്തിക സഹായം നല്‍കിയതും അവര്‍ തിരിച്ചുതന്നതും തീര്‍ത്തും സുതാര്യമായ രീതിയിലാണ്. ജാനു എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ച 2019 ഒക്ടോബറിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. അവരുടെ വാഹനവുമായി ബന്ധപ്പെട്ടായിരുന്നു പണത്തിെന്‍റ ആവശ്യം. നിരന്തരം ആവശ്യം ഉന്നയിച്ചപ്പോള്‍ കല്‍പറ്റയിലെ ഡ്രൈവേഴ്‌സ് കോഓപറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വായ്പ നല്‍കാന്‍ ശ്രമിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്നാണ് കേരള ബാങ്കിലെ തന്‍െറ അക്കൗണ്ടില്‍നിന്ന് ഒക്ടോബര്‍ 25ന് വായ്പയായി മൂന്നുലക്ഷം രൂപ ചെക്ക് മുഖേന നല്‍കിയത്. തിരിച്ചുതരുമെന്ന വ്യവസ്ഥയിലാണ് നല്‍കിയത്. ഒന്നര ലക്ഷം രൂപ 2020 ജൂലൈ ആറിനും ബാക്കി 2021 മാര്‍ച്ച് ഒമ്പതിനും തിരിച്ചുതന്നു” സി.കെ ശശീന്ദ്രന്‍ പറഞ്ഞു. <യൃ>