Saturday, July 27, 2024

HomeCrimeബീഹാറില്‍ വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000ത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബീഹാറില്‍ വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000ത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

spot_img
spot_img

പട്‌ന: 2021-ന്റെ തുടക്കത്തില്‍ വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ ബീഹാറില്‍ 75,000ത്തോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയവുമായി ചേര്‍ന്ന് വരുന്നതിനാല്‍ കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങളാണോ ഇതെന്ന ചോദ്യം ഉയര്‍ത്തുകയാണ് ഈ കണക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് സംസ്ഥാനത്ത് 75,000ത്തോളം മരണങ്ങള്‍ കാരണം വിശദീകരിക്കപ്പെടാതെ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക കോവിഡ് മരണത്തിന്‍റെ പത്തിരട്ടിയാണിത്.

2019ല്‍ ജനുവരി മുതല്‍ മേയ് വരെ ബീഹാറില്‍ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ പ്രകാരമാണിത്. ഏകദേശം 82,500 മരണത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മരണക്കണക്കിലെ ഈ 62 ശതമാനം വര്‍ധനവിന്‍റെ പകുതിയിലധികവും ഈ വര്‍ഷം മേയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2021 ജനുവരി മുതല്‍ മേയ് വരെയുള്ള ബീഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്ത ശേഷം ഈ മാസം ആദ്യം അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2021ല്‍ തന്നെ നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.

ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണവും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആകെ മരണവും തമ്മില്‍ 74,808ന്‍റെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മരണസംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.

ഇതോടെ കണക്കില്‍പ്പെടാത്ത കോവിഡ് മരണമുണ്ടെന്ന് സംശയിക്കപ്പെടുന്ന മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ബീഹാറും ചേര്‍ക്കപ്പെടുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments