Wednesday, October 9, 2024

HomeCinemaഡൈവോഴ്‌സ് നേടി 7 വര്‍ഷം കഴിഞ്ഞ് പ്രിയ രാമനും രഞ്ജിത്തും ഒന്നിച്ചു

ഡൈവോഴ്‌സ് നേടി 7 വര്‍ഷം കഴിഞ്ഞ് പ്രിയ രാമനും രഞ്ജിത്തും ഒന്നിച്ചു

spot_img
spot_img

ചെന്നൈ: നടി പ്രിയ രാമനും നടന്‍ രഞ്ജിത്തും തമ്മിലാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മലയാളികളുടെ ഇഷ്ടനായികയായിരുന്നു ഒരു കാലത്ത് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് അവര്‍.

സൈന്യം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേഷമിട്ടിട്ടുണ്ട് പ്രിയ രാമന്‍. മലയാളത്തില്‍ അഭിനയിക്കുന്ന വേളയില്‍ തന്നെ മറ്റു തെന്തിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും മൂല്യമേറിയ നടിയായിരുന്നു അവര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രഞ്ജിത്ത്.

മമ്മൂട്ടി നായകനായ രാജമാണിക്യത്തില്‍ സൂപ്പര്‍ വില്ലന്‍ വേഷമാണ് രഞ്ജിത്ത് ചെയ്തത്. തമിഴ് സിനിമകളിലും ഒട്ടേറെ മികവാര്‍ന്ന കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. രഞ്ജിത്തും പ്രിയ രാമനും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് നേസം പുതുസ്.

1999ല്‍ ഇറങ്ങിയ ഇരുവരും ഒന്നിച്ചഭനിയിച്ച നേസം പുതുസിലാണ് പ്രിയ രാമനും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വിവാഹവും നടന്നു. പിന്നീട് 15 വര്‍ഷത്തോളം കുടുംബ ജീവിതം. രണ്ടു ആണ്‍മക്കളുണ്ട്. ഒരുമിച്ച് പോകാന്‍ പ്രയാസമാണെന്ന് കണ്ടതോടെ 2014ല്‍ വിവാഹ മോചനം നേടി.

നിയമപരമായ വിവാഹ മോചനം നേടുന്ന വേളയില്‍ മക്കളുടെ സംരക്ഷണം പ്രിയ രാമന്‍ ഏറ്റെടുക്കുകയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ്. സിനിമയില്‍ നിന്ന് മാറി പ്രിയ രാമന്‍ പിന്നീട് സീരിയല്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നതാണ് കണ്ടത്. തമിഴില്‍ അവരുടേതായി ഒട്ടേറെ സീരിയലുകള്‍ ഹിറ്റായിരുന്നു. രഞ്ജിത്തും പിന്നീട് സീരിയര്‍ രംഗത്ത് സജീവമായിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷം പ്രിയ രാമനും രഞ്ജിത്തും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവത്രെ. ഇരുവരും ഒന്നിച്ചുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഞ്ജിത്ത് പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഈ വാര്‍ത്തയ്ക്ക് കാരണം. പ്രിയ രാമനുമൊത്തുള്ള ചിത്രങ്ങളാണ് 22ാം വിവാഹ വാര്‍ഷികത്തില്‍ രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്.

ആരാധകരുടെ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമാണ് എന്നാണ് രഞ്ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പ്രിയ രാമനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. രഞ്ജിത്ത് തന്റെ ഭര്‍ത്താവാണെന്ന് പ്രിയ രാമന്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പ്രിയ രാമനുമായുള്ള വിവാഹം ബന്ധം വേര്‍പ്പെടുത്തിയ 2014ല്‍ തന്നെ രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ ബന്ധം ഏറെ കാലം നീണ്ടു നിന്നില്ല. 2015ല്‍ ഇരുവരും വിവാഹമോചിതരായി. ശേഷം തനിച്ചായിരുന്നു. പ്രിയയും രഞ്ജിത്തും ഒന്നിച്ചതില്‍ ആരാധകര്‍ ഏറെ ആവേശത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments