Friday, October 18, 2024

HomeWorldമിസൈല്‍ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ: ഇത്തവണ ചെന്നുവീണത് ജപ്പാന്റെ സ്ഥലത്ത്

മിസൈല്‍ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ: ഇത്തവണ ചെന്നുവീണത് ജപ്പാന്റെ സ്ഥലത്ത്

spot_img
spot_img

പ്യോങ്യാംഗ് : അന്താരാഷ്‌ട്ര സമൂഹം ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും മിസൈല്‍ പരീക്ഷണം തുടര്‍ന്ന് ഉത്തരകൊറിയ.

വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ച മിസൈല്‍ ജപ്പാന്റെ മേഖലയില്‍ ചെന്ന് പതിച്ചു. ഇതോടെ ഉത്തരകൊറിയൻ മിസൈല്‍ പരീക്ഷണത്തിനെതിരെ നടപടി ആലോചിക്കുകയാണ് അയല്‍രാജ്യങ്ങള്‍ .

നിരോധിച്ച ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് (ഐസിബിഎം) വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്. 1,100 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈല്‍ ഒരു മണിക്കൂറിന് ശേഷം ജപ്പാന്റെ മേഖലയിലാണ് ചെന്ന് വീണത് . സമുദ്രമേഖലയില്‍ ചെന്ന് പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചില്ലെന്ന് ജപ്പാന്‍ അറിയിച്ചു. ആറായിരം കിലോമീറ്റര്‍ ഉയരത്തിലായിരുന്നു മിസൈല്‍ സഞ്ചരിച്ചതെന്നും ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൈലുകളോളം സഞ്ചരിക്കാന്‍ കഴിവുള്ള ഈ മിസൈലിന് അമേരിക്കയില്‍ ചെന്ന് പതിക്കാന്‍വരെ ശേഷിയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments