Friday, October 18, 2024

HomeUS Malayaleeകെ സി.സി.എൻ.എ കൺവൻഷൻ: ജിനു പുന്നശേരി ചെയർമാനായി ഫുഡ് കമ്മിറ്റി

കെ സി.സി.എൻ.എ കൺവൻഷൻ: ജിനു പുന്നശേരി ചെയർമാനായി ഫുഡ് കമ്മിറ്റി

spot_img
spot_img

ചിക്കാഗോ: ഇന്‍ഡ്യാനപോളിസിലെ ജെ.ഡബ്ല്യു.മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 21 – 24 തീയതികളിൽ നടക്കുന്ന കെ സി.സി.എൻ.എ. കൺവൻഷനിലേക്ക് ജിനു പുന്നശേരിയെ ഫുഡ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു .

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ചതും സ്വാദിഷ്ഠവുമായ ഭക്ഷണം നല്‍കുന്നതിനായി ഈ രംഗത്ത് പരിചയസമ്പത്തേറെയുള്ള ജിനു ജോണ്‍ പുന്നശ്ശേരിയുടെ നേതൃത്വം മുതൽക്കൂട്ടാകുമെന്ന് കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മിറ്റി കരുതുന്നു.

കെ.സി.സി.എന്‍.എ. ഓര്‍ലാന്‍റോ കണ്‍വൻഷൻ ഫുഡ് കമ്മറ്റി ചെയര്‍മാനായിരുന്ന ടോമി പവ്വത്ത്, ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജിമ്മി ചകിരിയാംതടത്തില്‍, സിറിള്‍ പാറേല്‍, മാത്യു അലക്സ് വട്ടക്കുളം എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍.

കെ.സി.സി.എന്‍.എ. റീജിയന്‍ വൈസ് പ്രസിഡന്‍റ് ജോമോന്‍ ചെമ്മരപ്പള്ളില്‍ ഫുഡ് കമ്മിറ്റിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നു . കണ്‍വന്‍ഷന്‍ ഫുഡ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്ന ജിനു പുന്നശ്ശേരിയെയും മറ്റ് കമ്മറ്റി അംഗങ്ങളെയും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അനുമോദിച്ചു.


സൈമണ്‍ മുട്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments