ലോസ് ഏഞ്ചലസ്: മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കി വില്‍ സ്മിത്ത്. ജെസിക ചസ്റ്റൈനാണ് മികച്ച നടി.
കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഓസ്കാർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.
ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ മികച്ച നടിക്കുള്ള ഓസ്കാറിന് അർഹയാക്കിയത്.
ജെയ്ൻ കാംപിയോണിനാണ് ഇത്തവണ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ‘ദ പവർ ഓഫ് ഡോഗ്’ എന്ന ചിത്രമാണ് ജയ്നെ മികച്ച സംവിധായികയ്ക്കുള്ള അവാർഡിന് അർഹയാക്കിയത്.
കോഡയാണ് മികച്ച സിനിമ. ഒ ടി ടി പ്ലാറ്റ്‌ഫോമിലിറങ്ങി ഓസ്കാർ നേടുന്ന ആദ്യ സിനിമയാണിത്.
ട്രോയ് കോട്‌സറാണ് മികച്ച സഹടന്‍. ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‌സര്‍.
വെസ്റ്റ് സൈഡ് സ്്റ്റോറിയിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം അരിയാനോ ഡെബോസ് സ്വന്തമാക്കി.
ഇതോടെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഓസ്കാർ നേടുന്ന ആദ്യ താരമായി അരിയാനോ ഡെബോസ് .
സമ്മര്‍ ഓഫ് സോളാണ് മികച്ച ഡോക്യൂമെന്ററി. ഡോക്യൂമെന്ററി വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റ് വിത് ഫയറിന് പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല. സയന്‍സ് ഫിക്ഷനായ ഡ്യൂണിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
അതിനിടെ ഓസ്കാർ വേദിയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകനെ തല്ലി. ഭാര്യയെക്കുറിച്ച മോശം പരാമര്‍ശമാണ് വില്‍ സ്മിത്തിന്റെ പ്രകോപിപ്പിച്ചത്. വേദിയില്‍ കയറി ചെന്ന വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിക്കുകയായിരുന്നു.
ഹോളിവുഡിലെ കൊഡാക്ക് തിയേറ്ററിലായിരുന്നു 94-ാമത് ഓസ്കാർ അവാര്‍ഡ് പ്രഖ്യാപനം.