Friday, July 12, 2024

HomeObituaryറിട്ട. ഹെഡ് മാസ്റ്റർ കെ എം ജോസഫ് അന്തരിച്ചു

റിട്ട. ഹെഡ് മാസ്റ്റർ കെ എം ജോസഫ് അന്തരിച്ചു

spot_img
spot_img

എടത്വ: തലവടി കാഞ്ഞിരപ്പള്ളിൽ ചേരിക്കലാത്ത്, റിട്ട. ഹെഡ് മാസ്റ്റർ കെ എം ജോസഫ് (തങ്കച്ചൻ സാർ, 91) അന്തരിച്ചു.

മറിയാമ്മ ജോസഫ്(റിട്ട .അധ്യാപിക) ആണ് ഭാര്യ.

മക്കൾ: മാത്യൂസ് പ്രദീപ് ജോസഫ് (കൂവൈറ്റ്) , പ്രീതി സൂസന്‍ മാത്യു (യു.എസ്.എ) , പ്രേം സാറ വര്ഗീസ് (തിരുവനന്തപുരം), തോമസ് പ്രമോദ് ജോസഫ് (ഷാര്‍ജ).

മരുമക്കൾ :ഷേർലി പ്രദീപ് , അലക്സ് മാത്യു, നൈനാൻ വര്ഗീസ് , ബിജി ജോർജ്
കൊച്ചുമക്കൾ : അഡ്വ . ഷെബിൻ കാഞ്ഞിരപ്പള്ളിൽ (എറണാകുളം)& അഖില , കാത്തി& ടിം( യു എസ് എ), ഡയാന ( യു എസ് എ), ക്രിസ് , ഗ്രേസ് (ബെംഗളൂരു), അൻസെൽ , ആഷ്‌ലിൻ , ഡേവിഡ് , ആശിഷ്.

ബുധനാഴ്ച വൈകുന്നേരം 4 .30ന് മൃതദേഹം വീട്ടിൽ കൊണ്ടുവരും . 31 ന് വ്യാഴാഴ്ച്ച 11 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും . ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ 12 .30 ന് മാർത്തോമാ തിയോഡോഷ്യസ്സ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

തിരുവല്ല കാഞ്ഞിരപ്പള്ളിൽ ചേരിക്കലാത്ത് കെ ഓ മാത്യുവിന്റേയും ശോശാമ്മ മാത്യുവിന്റേയും ഇളയ മകനായി 1931 ഫെബ്രുവരി 8 ന് ആയിരുന്നു ജനനം .

സഹോദരങ്ങൾ: കെ എം ഏലിയാമ്മ , സി .മേരി സ്റ്റാൻസ്ലെലസ് , കെ എം തോമസ്, ജോർജ് മാത്യു , ചാക്കോ മാത്യു , Hon. Left കെ എം മാത്യു , കെ എം ജോൺ

മൂന്ന് പതിറ്റാണ്ട് തിരുവല്ല SCS ഹൈസ്കൂൾ അധ്യാപകനായിരുന്നു. 15 വർഷം എൻ സി സി ഓഫീസറായിരുന്നു. കീഴില്ലം സെന്റ് തോമസ് ഹൈ സ്കൂൾ ഹെഡ് മാസ്റ്ററായി റിട്ടയർ ചെയ്തു .

കുട്ടനാട് പ്രദേശത്ത് മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments