Friday, October 18, 2024

HomeNewsKeralaകെ. റെയിൽ കല്ലിടൽ: അനധികൃതമായി ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

കെ. റെയിൽ കല്ലിടൽ: അനധികൃതമായി ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: ജനങ്ങളുടെ വീട്ടില്‍ മുന്‍കൂട്ടി അനുമതിയില്ലാതെ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. സില്‍വര്‍ലൈന്‍ സര്‍വേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി. കോടതി കെ റെയില്‍ പദ്ധതിക്കെതിരല്ല. എന്നാല്‍ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാന്‍ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കെ റെയില്‍ അടക്കമുള്ള ഏത് പദ്ധതിയായാലും സര്‍വ്വേ നടത്തുന്നത് നിയമപരമാകണമെന്ന് കോടതി വ്യക്തമാക്കി. കെ റെയിലെന്ന് അഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്.

എങ്ങനെയാണ് സര്‍വേയെന്ന് ക്യത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം, ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സര്‍വേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments