Friday, October 18, 2024

HomeNewsKeralaമാണി സി. കാപ്പന്‍റെ പരാതിയില്‍ അനുനയ നീക്കവുമായി യുഡിഎഫ് നേതാക്കള്‍; തിങ്കളാഴ്ച ചര്‍ച്ച

മാണി സി. കാപ്പന്‍റെ പരാതിയില്‍ അനുനയ നീക്കവുമായി യുഡിഎഫ് നേതാക്കള്‍; തിങ്കളാഴ്ച ചര്‍ച്ച

spot_img
spot_img

പാലാ: യുഡിഎഫിന്റെ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുവെന്ന മാണി സി കാപ്പന്‍റെ പരാതിയില്‍ അനുനയ നീക്കവുമായി യുഡിഎഫ് നേതാക്കള്‍. പലതവണ പരാതി രേഖമൂലം നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം പറഞ്ഞത്.

തുറന്ന് പറഞ്ഞതിനെ വി.ഡി സതീശന്‍ എതിര്‍ത്തെങ്കിലും പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള നീക്കമാണ് നേതാക്കള്‍ നടത്തുന്നത്. ഇന്നലെ തന്നെ വിഡി സതീശനും എംഎം ഹസനും രമേശ് ചെന്നിത്തലയും ഫോണില്‍ കാപ്പനുമായി ആശയ വിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം.

നിരന്തരമായി അവഗണിച്ച വിഷയം ശക്തമായി ഉന്നയിക്കാനാണ് കാപ്പന്റെ തീരുമാനം. കൂടാതെ ഒരു നേതാവിന്റെ നിലപാടിനെ മാത്രമാണ് കാപ്പന്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിപരമായ പ്രശ്നം കൂടുതല്‍ വഷളാകാതെ തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

അതേസമയം കാപ്പനെ എല്‍ഡിഎഫില്‍ എടുക്കണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫില്‍ അതൃപ്തി അറിയിച്ചെങ്കിലും എല്‍ഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് മാണി സി കാപ്പന്‍ സ്വീകരിച്ചിരിക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments