Friday, October 18, 2024

HomeNewsKeralaആശങ്കയുണ്ട് , മദ്യ നയം തിരുത്തണമെന്ന് ജോസ് കെ.മാണി

ആശങ്കയുണ്ട് , മദ്യ നയം തിരുത്തണമെന്ന് ജോസ് കെ.മാണി

spot_img
spot_img

കോട്ടയം: മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന പരാമര്‍ശവുമായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതുസംബന്ധിച്ച്‌ ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു.

തിരുത്തേണ്ടതു​ണ്ടെങ്കില്‍ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനകള്‍ പുതിയ മദ്യനയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവനയെന്നതും ശ്ര​ദ്ധേയമാണ്.

അതേസമയം, സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഇടതുമുന്നണിയുടെ നയം ജോസ് കെ.മാണി ആവര്‍ത്തിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുവെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച്‌ തെറ്റിദ്ധാരണ പടര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടാവുന്നു​ണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments