ഇസ്ലാമബാദ്:പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നില്ല.
പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്ത് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയും സ്വന്തം പാര്‍ട്ടിയിലെ 25 ലേറെ പേര് വിമത സ്വരം ഉയര്‍ത്തുകയും ചെയ്തതോടെ സഭയില്‍ ഇമ്രാന് ഖാന് ഭൂരിപക്ഷം നഷ്ടമായിരുന്നു.
ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സഭയില്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഇമ്രാന് ഖാന് നാണക്കേടോടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിപ്പോവേണ്ടി വന്നേനെ. എന്നാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് സാഹചര്യം ഒരുക്കാതെ സഭ പിരിച്ച് വിട്ടതോടെ താല്‍ക്കാലികമായെങ്കിലും അത് ഇമ്രാന് ഖാന് ആശ്വസമായിരിക്കുകയാണ്.
ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ തന്നെ അസാധാരണ നടപടിക്രമത്തിലേക്കാണ് പോവുന്നത് വ്യക്തമായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ട് പൊതു തിരഞ്ഞെടുപ്പിലേക്ക് പോവാനുള്ള തീരുമാനത്തിലേക്ക് ഇമ്രാന് ഖാന് എത്തിയത്. അതേസമയം ഭരണ കക്ഷിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്.
പ്രധാനമന്ത്രി ഇമ്രാന് ഖാന് സഭയില്‍ എത്തിയിരുന്നില്ല. രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത അദ്ദേഹം തന്റെ സര്‍ക്കാറിനെതിരെ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് നിരന്തരം ഉന്നിയിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ അസ്ഥിരമാക്കാനുള്ള നീക്കത്തിന് തടയിട്ടതായി ഇമ്രാന് ഖാന് പ്രതികരിച്ചു. വിദേശ അജണ്ട നടപ്പാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തയാറാക്കാന്‍ ജനത്തോട് ഇമ്രാന് ഖാന് ആഹ്വാനം ചെയ്തു. ഇതിനിടെ പാകിസ്താനില്‍ സ്പീക്കര്‍ക്കെതിരെയും അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കിയിരുന്നു.
രാജ്യതാല്പര്യങ്ങള്ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന് ഖാന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന് ഖാന് അറിയിച്ചിരുന്നത്.
അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു