Thursday, December 26, 2024

HomeMain Storyസീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

spot_img
spot_img

കണ്ണൂര്‍: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

മൂന്നാം ടേമാണ് ജനറല്‍ സെക്രട്ടറി പദവിയില്‍ യെച്ചൂരി. യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത് 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ്.

പോളിറ്റ് ബ്യൂറോ അംഗമായി എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റിയിലെ സീനിയര്‍ അംഗമാണ് വിജയരാഘവന്‍. ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയില്‍ സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടംപിടിച്ചു. പിബിയില്‍ ഉള്‍പ്പെടുത്തിയത് പശ്ചിമബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോമിനെ ആണ് .

പിബിയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ അശോക് ധാവനും ഇടംനേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ ധാവ്‌ളെ കിസാന്‍സഭ ദേശീയ പ്രസിഡന്റാണ്. പാര്‍ട്ടി കോണ്‍ഗ്രസ് പോളിറ്റ് ബ്യൂറോ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

കേരളത്തില്‍ നിന്നും നാലുപേര്‍ കേന്ദ്രക്കമ്മിറ്റിയില്‍ ഇടംനേടി. കേരളത്തില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയിലെത്തിയത് പി സതീദേവി, സിഎസ് സുജാത, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരാണ് . കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഒഴിവായി. എംസി ജോസഫൈന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവരാണ് ഒഴിവായത്.

പാര്‍ട്ടി അതിന്റെ ഏറ്റവും മോശം അവസ്ഥയില്‍ കടന്നുപോകുമ്ബോഴാണ് യെച്ചൂരി വീണ്ടും സെക്രട്ടറിയാവുന്നത്. പാര്‍ട്ടിക്ക് വേരുകളുണ്ടായിരുന്ന മിക്കവാറും സംസ്ഥാനങ്ങളില്‍ തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. ബംഗാള്‍, ത്രിപുര ഇവ കൈവിട്ടു.

കേരളത്തിലാണ് ആകെ പ്രതീക്ഷയുള്ളത്. അതേസമയം കേരളത്തിലെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച്‌ ഏറെ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഈ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments