Friday, October 18, 2024

HomeAmericaഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

spot_img
spot_img

സലിം അയിഷ (ഫോമാ പി.ആർ.ഓ)

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയും ആശ്രയവുമായ ഫോമ കയറ്റിയയച്ച വെന്റിലേറ്ററുകളുടെയും പള്‍സ് ഓക്‌സിമീറ്ററുകളുടെയും പട്ടിക ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഫോമ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഫോമയ്‌ക്ക് അഭിനന്ദന സന്ദേശം കൈമാറി.

10 വെന്റിലേറ്ററുകളും 500 പള്‍സ് ഓക്‌സിമീറ്ററുമാണ് ഫോമ ഒന്നാം ഘട്ടമായി സംഭാവനയായി നല്‍കിയത്. 10 ജില്ലകളിലായി വിതരണം ചെയ്യുന്നതിനാണ് ഇവ നൽകിയത്.. ഓരോ ജില്ലയ്ക്ക് ഒരു വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും വീതമാണ് കൈമാറുന്നത്. രണ്ടാം ഘട്ടമായി അഡ്വെൻറിസ്റ്റ് ഡവലപ്മെന്റ് ആൻഡ് റിലീഫ് ഏജൻസി (ആഡ്ര)യുമായി കൈകോർത്ത് കേരളത്തിലേക്ക് രണ്ടാമത്തെ കൺസൈന്മെന്റ് അയച്ചു. അഡ്വെന്റിസ്‌റ് ചർച്ചിന്റെ ജീവകാരുണ്യ സേവന വിഭാഗമാണ് ആഡ്ര.

1900 ഫുൾ ബോഡി സ്യൂട്ട് കവറാൾസ്, 2800 യൂണിറ്റ് PPE കിറ്റുകൾ, 180 യൂണിറ്റ് റെസിപിറ്റോറി സർക്യൂട്ട്, 570 യൂണിറ്റ് റെസ്‌പിറ്റോറി HMEF, 2432 യൂണിറ്റ് ഫേസ്‌ഷീൽഡ്‌, 760 യൂണിറ്റി സർജിക്കൽ ഗ്ലൗസുകൾ, 200 യൂണിറ്റ് നാസൽ കാനുല എന്നിങ്ങനെ ആശുപത്രികളിൽ നിത്യോപയോഗിതത്തിനാവശ്യമായ സാമഗ്രികളാണ് രണ്ടാം ഘട്ടമായി കയറ്റി അയച്ചത്. മൂന്നാം ഘട്ടമായി ബാക്കി ജില്ലകള്‍ക്കും കൂടുതല്‍ കൈമാറും.

കേരളത്തിനായി ഫോമാ കാലങ്ങളായി നൽകുന്ന സ്നേഹവും കരുതലും വിസ്മരിക്കാവുന്നതല്ലെന്നും, കൂടുതൽ സേവനങ്ങൾ ഫോമാ കേരളത്തിനായി നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, മൊബൈൽ ഫോൺ, ഹെല്പിങ് ഹാൻഡ് വഴി വിവിധ സഹായങ്ങൾ, പാവപ്പെട്ടവർക്ക് സൗജന്യ ഭൂമിയും വീടും നൽകുന്ന പദ്ധതികൾ തുടങ്ങിയ നിരവധിജീവ-കാരുണ്യ പദ്ധതികൾ ഫോമാ കേരളത്തിൽ നടപ്പിലാക്കി വരികയാണ്.

ഫോമയോട് കൈകോർത്തു നിൽക്കുന്ന എല്ലാ അംഗസംഘടനകളും പ്രവർത്തകരുമാണ് ഫോമയുടെ ശക്തിയെന്നും, എന്നും കൂടെയുണ്ടാവണമെന്നും ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments