ബറൂച്ച് : ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 6 ഫാക്ടറി തൊഴിലാളികള്‍ വെന്തുമരിച്ചു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഓം ഓര്‍ഗാനിക്സ് ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്.
ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് അപകടം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
സ്ഫോടനമുണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്നും എസ് പി പറഞ്ഞു