Thursday, December 26, 2024

HomeWorldഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടില്‍ ഒന്നാമതെത്തി മാക്രോണ്‍

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടില്‍ ഒന്നാമതെത്തി മാക്രോണ്‍

spot_img
spot_img

പാരീസ്:ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ട് മത്സരത്തില്‍ ഇപ്സോസ്/സോപ്ര സ്റ്റീരിയ പുറത്തുവിട്ട കണക്കനുസരിച്ച്‌ മറൈന്‍ ലെ പെന്നിന്റെ 23 ശതമാനം വോട്ടിനേക്കാള്‍ 27.6 ശതമാനം വോട്ട് നേടി ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതെത്തി.

തീവ്ര ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായ ജീന്‍-ലൂക് മെലെന്‍ചോണിന് 22.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മെലെന്‍ചോണ്‍ ഇടതുപക്ഷക്കാരോട് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും തന്ത്രം പരാജയപ്പെട്ടു.

ഫൈനല്‍ മത്സരത്തില്‍ ഇടംനേടാനാകാതെ മെലെന്‍ചോണ്‍ പുറത്തായി.

എറിക് സെമ്മോറിന്റെ റെക്കോണ്‍ഗ്വെറ്റിന് 7.2 ശതമാനം വോട്ടുകളാണ് നേടാനായത്. ലെസ് റിപബ്ലിക്കൈന്‍സ് സ്ഥാനാര്‍ത്ഥി വലേരി പെക്രെസ്സെ 4.8 ശതമാനം നേടി നാലാം സ്ഥാനത്തെത്തി. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ആനി ഹിഡാല്‍ഗോ 1.7 ശതമാനം നേടി 10-ാം സ്ഥാനത്തെത്തി.

ഏപ്രില്‍ 24 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ ഇമ്മാനുവല്‍ മാക്രോണും മറൈന്‍ ലെ പെന്നും മത്സരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments