വാഷിംഗ്ടണ്‍ ഡിസി: ടെക്സസ് അതിര്‍ത്തിയിലുള്ള അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് അയയ്ക്കുന്നതിനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവരെ സ്വീകരിക്കാന്‍ തയാറാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി.
യുഎസ് ഭരണകൂടമാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ടെക്സസ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചത്. ടെക്സസില്‍ എത്തി ചേര്‍ന്നവരെ തിരിച്ചു വാഷിംഗ്ടണിലേക്ക് അയയ്ക്കുമെന്ന് ടെക്സസ് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് യുഎസ് കാപ്പിറ്റോള്‍ ബില്‍ഡിംഗിന്‍റെ ഒരു ബ്ലോക്ക് അകലെയാണ് ടെക്സസ് അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഇറക്കിവിട്ടത്.
ഒരു ബസില്‍ 40 പേരെ വീതം 900 ബസുകളാണ് ഇതിനുവേണ്ടി ടെക്സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്‍റ് തയാറാക്കിയിരുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിചേര്‍ന്ന കുടിയേറ്റക്കാരെയാണ് ഫെഡറല്‍ സര്‍ക്കാര്‍ വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. ടെക്സസ് – മെക്സിക്കൊ അതിര്‍ത്തിയിലാണ് അനധികൃത കുടിയേറ്റക്കാര്‍ കൂടുതലായും തിങ്ങിപാര്‍ക്കുന്നത്. ഇവിടെയുള്ളവരെയാണ് ആദ്യം കയറ്റി അയയ്ക്കുന്നതെന്ന് മാനേജ്മെന്റ് ചീഫ് നിം കിഡ് അറിയിച്ചു.
പി.പി. ചെറിയാന്‍