ദുബൈ: അര്‍ഹതപ്പെട്ടവരിലേക്ക് ഭക്ഷണം എത്തിക്കാന്‍ യു.എ.ഇ ഭരണകൂടം നടപ്പാക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.
ആസാദ് മൂപ്പന്‍ ഒരു ദശലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന നല്‍കും.
50 രാജ്യങ്ങളിലെ ദരിദ്രര്‍ക്കും പോഷകാഹാരക്കുറവ് നേരിടുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആരംഭിച്ച പദ്ധതിയാണിത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ ദീര്‍ഘദര്‍ശനമുള്ള നേതൃത്വവും സഹായമാവശ്യമുള്ളവരുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങളും ഏറെ പ്രചോദനമേകുന്നതാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.